പാലാ ടൗൺ ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ മോഷണം ..... ഒരു സ്ത്രീയേയും രണ്ട് പുരുഷന്മാരേയും കയ്യോടെ പൊക്കി പാലാ പൊലീസ് ..... പാലാ ടൗൺ ബസ് സ്റ്റാൻഡ് കള്ളന്മാരുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറിയതായി "യെസ് വാർത്ത " നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു ..... ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമായി ഇന്ന് വൈകിട്ട് നടന്ന സംഭവം.
.... മോഷണത്തിൻ്റെയും മോഷ്‌ടാക്കളെ പൊലീസ് പിടികൂടുന്നതിൻ്റെയും തൽസമയത്തെ ദൃശ്യങ്ങൾ ഇവിടെ കാണാം👇👇👇
ടൗൺ സ്റ്റാൻഡിൽ മദ്യപിച്ചു ലക്കു കെട്ടു കിടന്ന ആളുടെ പോക്കറ്റിൽ നിന്നും പണവും മൊബൈലും സ്ത്രീയും സംഘവും മോഷ്‌ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായത് എന്നറിയുന്നു .
പാലാ ബസ്റ്റാൻഡിൽ മദ്യപിച്ച് കിടന്നുറങ്ങിയ യുവാവിന്റെ പോക്കറ്റിൽ നിന്നുമാണ് ഇവർ മൊബൈലും പണവും മോഷ്ടിച്ചത്.. മോഷ്ടിച്ച മൊബൈൽ ഇവർ സമീപത്തെ കാട്ടിൽ ഒളിപ്പിച്ചത് പിന്നീട് കണ്ടെടുത്തു. പണവും വീണ്ടെടുത്തിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments