കോട്ടയം ചുങ്കം തിരുവാറ്റയിൽ റോഡരികിലെ മീൻ കടയിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ച് കയറി. ആറ് പേർക്ക് പരിക്ക്.
കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ തിരുവാറ്റയിൽ പിക്ക് അപ്പ് വാൻ തട്ട് മീൻകടയിലേക്ക് ഇടിച്ച് കയറി. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മീൻ കടയിലെ ജീവനക്കാർക്ക് അടക്കം ആറ് പേർക്ക് പരിക്കേറ്റു.
മീൻ വാങ്ങാൻ വന്ന മൂന്ന് പേർ, കടയുടമകളിൽ ഒരാളായ ജിനു, ജീവനക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മത്സ്യം വാങ്ങാൻ സ്കൂട്ടറിൽ വന്നവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ങ്ങനാശ്ശേരിയിലേക്ക് ഏറ്റുമാനൂരിൽ നിന്നും പച്ചക്കറി എത്തിച്ച ശേഷം മടങ്ങിയ പിക്ക് അപ്പ് ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് വില്ലൂന്നി സ്വദേശിയായ ഡ്രൈവർ പറഞ്ഞു.
0 Comments