ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂള്‍ ആൻ്റി നാർകോട്ടിക് ക്ലബ്ബും ഐശ്വര്യ റസിഡൻസ് അസോസിയേഷനും സംയുക്തമായി ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.
എം.ഡി.സി.എം.എസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ ചിത്ര പ്രദര്‍ശനവും പോസ്റ്റർ രചനാ മത്സരവും നടത്തി.
സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐശ്വര്യ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജെയിംസ് മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസ് പ്രിവൻ്റീവ് ഓഫീസർ ജസ്റ്റിൻ തോമസ് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ,റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഷേർളി ചാക്കോ, മുൻ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ അലക്സ് പോൾ,
മേലുകാവ് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ എസ് മണ്ഡപം എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥിനി സെഫിന മരിയ സാം ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകി ജെമീഷ പോൾ , ആനി സമ്മർ ആൻഡ്രൂസ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് പരിശീലനം നൽകി.
സ്കൂള്‍ ഹെഡ് മിസ്ട്രസ് ഇൻ ചാർജ് സൂസന് വി ജോർജ്, കെ.ജെ.ജോസഫ് കള്ളികാട്ടില്‍,
ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജോസഫിൻ ജോസഫ്, എന്നിവര്‍ സംസാരിച്ചു
0 Comments