പ്രവിത്താനത്ത് വ്യാപാരികളുടെ ഓണോൽസവ് 2025 നാളെ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവിത്താനം ടൗണിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ രാവിലെ 9 മുതൽ നടത്തും . വിവിധ കലാ കായിക പരിപാടികൾ ,മലയാളി മങ്കെയെ തെരെഞ്ഞെടുക്കൽ, മികച്ച വ്യാപാരി, മികച്ച കർഷകൻ, മികച്ച സാമൂഹിക പ്രവർത്തക, മികച്ച ഡ്രൈവേഴ്സ്, മികച്ച തൊഴിലാളി, മികച്ച ഡോക്ടർ മികച്ച ക്ഷീര കർഷകൻ എന്നിവരേ തെരെഞ്ഞെടുത്ത് അവാർഡ് നൽകും, സൗഹൃദവടംവലി ഉണ്ടായിരിക്കും.
സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ഗവൺമെൻ്റ് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്യും വ്യാപാരി വ്യവസായി പ്രസിഡൻ്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തും, ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ സമ്മാനദാനം നടത്തും.
പ്രവിത്താനം ഫൊറോന പള്ളി വികാരി വെ റവ ഫാദർ ജോർജ് വെളൂപ്പറബ്ബിൽ ഓണം സന്ദേശം നൽകും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ,എൽസമ്മ ജോർജ്ജുകുട്ടി, സുജിത്ത് ജി നായർ, ഷാജി ബി തോപ്പിൽ,റ്റി ആർ ശിവദാസ്, സെൻ തേക്കും കാട്ടിൽ,ജിമ്മിച്ചൻ സി എ ,ഹരി തോപ്പിൽ, എന്നിവർ പ്രസംഗിക്കും.
0 Comments