ജീവിതകാലത്തെ നന്മകൾ ആണ്
വ്യക്തിയുടെ മരണശേഷവും ഓർമ്മകളിൽ നിലനില്ക്കുന്നതെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ രണ്ടാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിൻ്റെ അനുസ്മരണവും ഡയറക്ടർ ബോർഡoഗങ്ങളുടെ രക്തദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം പാലാ ബ്ലഡ് ഫോറത്തിൻ്റെ ആദ്യമെമ്പർകൂടിയായ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ഉദ്ഘാടനം ചെയ്തു. മരിയൻ മെഡിക്കൽ സെൻ്റ്ർ
അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ലിൻസി ഇമ്മാനുവൽ , സൂപ്രണ്ട് ഡോക്ടർ മാത്യു തോമസ്, പി ആർ ഓ മാരായ സിസ്റ്റർ ബെൻസി ,
വിഷ്ണു മുരളീധരൻ, പ്രഫസർ ഡാൻ്റെി ജോസഫ് , ബ്ലഡ് ഫോറം സെക്രട്ടറി സജി വട്ടക്കാനാൽ , സിസ്റ്റർ ബിൻസി, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ബോർഡംഗങ്ങളായ സാബു അബ്രാഹം, ഷാജി മാത്യു തകിടിയേൽ, ആർ അശോകൻ, ജയ്സൺ പ്ലാക്കണ്ണി, തോമസ് കാവുംപുറം, ജോമി സന്ധ്യ, അരുൺ പോൾ, സിസ്റ്റർ ബ്ലസ്സി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ സമ്മേളനത്തിന് മുമ്പ് നടന്ന ബോർഡംഗങ്ങളുടെ രക്തദാനത്തിന് ജനറൽ കൺവീനർ
ഷിബു തെക്കേമറ്റത്തിൻ്റെ 128-ാം തവണ രക്തദാനത്തോടെ തുടക്കം കുറിച്ചു.
0 Comments