പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രഡോജ്വലമായ തുടക്കം. പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പതാക ഉയർത്തി.
രാഷ്ട്രീയ പ്രമുഖരായ ഡോ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം 'രാഷ്ട്രീയ ചിന്തയും പങ്കാളിത്തവും' എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. നാളെ അസംബ്ലിയിൽ വിവിധ സെക്ഷനുകളിലായി പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, രൂപതയുടെ മുഖ്യ വികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ എന്നിവർ യുവജനങ്ങളുമായി സംവദിക്കും.
രൂപതയിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർമാരും നാളെ അസംബ്ലിയിൽ പങ്കെടുക്കും. രൂപത വികാരി ജനറാൾ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ബിൽന സിബി, ജോസഫ് വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന അസംബ്ലി സെപ്റ്റംബർ 2 ന് ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കും.
0 Comments