സമൂഹത്തിന് ആവശ്യമായ വ്യക്തികളെ സജ്ജരാക്കുവാൻ യോഗ പരിശീലനത്തിന് സാധിക്കും: ജോസ് കെ മാണി



സമൂഹത്തിന് ആവശ്യമായ വ്യക്തികളെ സജ്ജരാക്കുവാൻ യോഗ പരിശീലനത്തിന് സാധിക്കും: ജോസ് കെ മാണി

 ശാരീരിക,മാനസിക ,ആത്മീയ തലങ്ങളിൽ ഒരു വ്യക്തിയെ  സജ്ജമാക്കിയെടുക്കുവാൻ യോഗ പരിശീലനത്തിലൂടെ സാധിക്കുന്നതുപോലെ മറ്റൊന്നിനും സാധിക്കില്ലെന്ന് ജോസ് കെ മാണി എംപി .
ഇന്നത്തെ ജീവിത രീതി അനുസരിച്ച് പലവിധത്തിലുള്ള രോഗങ്ങളും മനുഷ്യ ശരീരത്തെ ബാധിക്കാറുണ്ട്.ഈ രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താനും പ്രതിരോധിക്കാനും ഒഴിവാക്കാനും യോഗ പരിശീലനം കൊണ്ട് സാധിക്കും.


മാനസികമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ യോഗ നിത്യജീവിതത്തിൽ ഓരോ വ്യക്തിക്കും ഒരു ആയുധമാണ്.ആത്മീയ കാര്യങ്ങളിൽ ഏറ്റവും ആവശ്യമായിട്ടുള്ളത് മനസ്സിൻ്റെ ശാന്തതയാണ്.ആ ശാന്തതയിലേക്കുള്ള ഒരു ഉപകരണമാണ് യോഗ പരിശീലനവും അതിൻ്റെ ദൈനംദിന വിനിയോഗവും.സമൂഹത്തിന് ആവശ്യമായിട്ടുള്ളത് സമചിത്തതയോടെ ചിന്തിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന വ്യക്തികളെയാണ്.അത്തരത്തിൽ വ്യക്തികളെ ഒരുക്കി എടുക്കാൻ യോഗ പരിശീലനത്തിന് കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു. 


  സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ യോഗ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 13 കാറ്റഗറികളിലായി 750 മത്സരാർത്ഥികളാണ് പത്താമത് യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനവും ജോസ് കെ മാണി നിർവഹിച്ചു.  കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കളുടെ അധ്യക്ഷതയിൽ അഡ്വ ബി ബാലചന്ദ്രൻ,ഡോ കെ രാജഗോപാലൻ,ബാലകൃഷ്ണസ്വാമി പിണറായി, ലാലിച്ചൻ ജോർജ്, ജെ എസ് ഗോപൻ,സജേഷ്  ശശി,സി കെ ഹരിഹരൻ  എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments