വൈക്കം നിയോജകമണ്ഡലത്തിലെ ഏറ്റവും അവികസിത പ്രദേശമായ മുണ്ടാറിൻ്റെ സമഗ്ര വികസനം ലക്ഷ്യ ആക്കി നിരവധി പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും അവ അടിയന്തരമായി നടപ്പാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. മുണ്ടാർ വികസനവുമായി ബന്ധപ്പെട്ട് വള്ളത്തിൽ യാത്ര ചെയ്ത് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ മുണ്ടാറുമായി ബന്ധപ്പെട്ട് നാല് റോഡുകൾ പ്രാഥമിക അനുമതിയായി. കപിക്കാട് - കല്ലുപുര-വാക്കേത്തറ - തോട്ടകം റോഡ്, കൊല്ലങ്കേരി - പാറയിൽ കോളനി - മുണ്ടാർ സൊസൈറ്റി റോഡ്, കളത്രക്കരി - വടയാർ കടത്തുകടവ് - മുണ്ടാർ റോഡ്, പുന്നപ്പുഴി - പാലച്ചുവട് - കല്ലറ റോഡ് എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചത്.
' അനുമതി ലഭിച്ച റോഡുകളുടെ വിശദമായ പദ്ധതി രേഖകളും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഉത്തരവായിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പു പ്രചരണത്തിന് മുണ്ടാറിൽ എത്തിയപ്പോൾ ജനങ്ങൾ ആവശ്യപ്പെട്ടതും നിർദ്ദേശിച്ചതുമായ കാര്യങ്ങൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. അന്നു ജനങ്ങൾക്കുനൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണു മുണ്ടാർ സന്ദർശിക്കുന്നതും ജനങ്ങളെ കാണുന്നതും. മുണ്ടാറിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായത് 2011-2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ വകുപ്പുമന്തി പി.ജെ ജോസഫ് 35 ലക്ഷം അനുവദിച്ചു നടപ്പിലാക്കിയപ്പോഴാണ്. ഈ കാര്യത്തിൽ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അടിയന്തരമായി ഇടപെട്ട് പരിഹാരിക്കുമെന്ന് എം. പി ഉറപ്പു നൽകി. മുണ്ടാറിൽ എത്തിയ ഫ്രാൻസിസ് ജോർജ് എം പി കോളനി പാലം, ഈരത്തറ ജംഗ്ഷൻ, ചേന്തുരുത്ത്, ചായക്കട ബ്ളോക്ക്, 22 ഏക്കർ ഭാഗം, മുണ്ടാർ സൊസൈറ്റി, എസ് എൻ ഡി പി മൈതാനം, പാറയിൽ കോളനി എന്നീ പ്രദേശങ്ങളിൽ ജനങ്ങളെ കാണുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. വെള്ളപ്പൊക്ക സമയത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന ക്യാമ്പ്, വിവാഹം ആഘോഷങ്ങൾ, മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്ത് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പാറയിൽ കോളനി കമ്മ്യൂണിറ്റി ഹാൾ ഉപയോഗശൂന്യമായത് എം പി നേരിൽ കാണുകയും ഹാളിൻ്റെ പുനർ നിർമ്മാണത്തിനാവശ്യമായ തുക അനുവദിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
മുണ്ടാറുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ നിവേദനമായി ലഭിച്ചിട്ടുണ്ട്. 1. അകത്താംതറ - മുണ്ടാർ - ചേന്തുരുത്ത് റോഡും കെ.വി കനാലിനു കുറുകെ പാലം ഉൾപ്പടെയുള്ള പദ്ധതി, 2. ചായക്കട ബ്ളോക്ക് -പുത്തൻപാലം റോഡ്, 3. നെറ്റിത്തറ - മാളംചിറ - ഗിരിജൻ ബ്ലോക്ക് റോഡും പാലവും എന്നിവയാണ് പുതിയ ആവശ്യങ്ങൾ.യു ഡി എഫ് വൈക്കംനിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് നേതാക്കളായ റ്റി.എം മനോജ്, കെ.റ്റി. തോമസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ജിഷ രാജപ്പൻ നായർ, വി.ജി.ജനാർദ്ദനൻ, മുൻപഞ്ചായത്ത് അംഗങ്ങളായ വി.കെ വേദമൂർത്തി, സരള മധു, കെ.ജെ ജെയിംസ്,എം സി പ്രമോദ്, എ പി ഷാജി, സ്റ്റീഫൻ ജെയിംസ്, ഷാജി എച്ചിക്കരി, സജിമോൻ ജോസഫ്, പി.എ ഷിബു, അവിനേഷ് കെ. വി, അഭിലാഷ് കെ.പി, ഇ.ജി.
ശശികുമാർ, രതീഷ് ബാബു എന്നിവർ ഫ്രാൻസിസ് ജോർജ് എം പിയോടെപ്പം ഉണ്ടായിരുന്നു.
0 Comments