ബൈക്കിലെത്തി ഫോണ്‍ തട്ടിയെടുത്തു കടന്ന പ്രതിയെ പിടികൂടി
ഫോണ്‍ ചെയ്യാനെന്ന വ്യാജേന വഴിയരികില്‍ നിന്ന ആളുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും
തുടര്‍ന്ന് തിരികെ നല്‍കാതെ വേഗത്തില്‍ ബൈക്ക് ഓടിച്ചു പോയെന്ന പരാതിയില്‍ എറണാകുളം മോനപ്പള്ളി,പുത്തൻകിരിശ് കോണത്ത്പറമ്പിൽ വീട്ടിൽ സുഭാഷ് മകൻ അജിത്ത് കെ.എസ് എന്ന അരുൺ (21) എന്നയാളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ മൊബൈൽ ഫോൺ പ്രതിയുടെ ഭാര്യ വീടിന് സമീപത്തെ പുരയിടത്തിൽ ഒളിപ്പിച്ചതായി തിരിച്ചറിഞ്ഞു. വൈക്കം ഡി വൈ എസ് പി വിജയൻ റ്റി ബി യുടെ നിർദേശം പ്രകാരം എസ് എച്ച്ഒ വിപിൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ എസ് ഐ ജയകുമാർ കെ ജി, എസ് ഐ സുധീരൻ, എ എസ് ഐ സുജമോൾ, SCPO രാജേഷ്‌കുമാർ, ശ്യാംകുമാർ എസ്, CPO അരുൺ പ്രകാശ്, സുജീഷ്, അനീഷ് കെ കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments