ബെർജർ പെയിൻ്റ്സ് ഓണാഘോഷം 31ന് പാലായിൽ
പ്രമുഖ പെയിൻ്റ് കമ്പനിയായ ബെർജർ പെയിന്റും ഞാവള്ളികുന്നേൽ ഗ്രൂപ്പും പെയിൻറിങ് കോൺട്രാക്ടർമാരും
സംയുക്തമായി 31 ന് പാലാ ടൗൺ ഹാളിൽ ഓണാഘോഷം നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 നു മന്ത്രി റോഷി അഗസ്റ്റിൻ പൊതു സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യും.
വീഡിയോ ഇവിടെ കാണാം 👇👇👇
പെയിന്റിങ് ഇൻഡസ്ട്രിയൽ 100 വർഷം പൂർത്തീകരിച്ച ബെർജർ പെയിന്റ്സിൻ്റും 30 വർഷം പൂർത്തീകരിച്ച ഞാവള്ളികുന്നേൽ ഗ്രൂപ്പും വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് ഓണാഘോഷം ഒരുക്കുന്നത്. രാവിലെ 8 മുതൽ ആറു വയസ്സിനു മുകളിലേക്കുള്ളർക്ക് പങ്കെടുക്കാവുന്ന കേരളവും ഓണവും പിന്നെ മഹാബലിയും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം നടത്തും.
വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. തുടർന്ന് വിവിധ ഓണക്കളികളും മത്സരങ്ങളും നടക്കും. സംഘടനയുമായി ബന്ധപ്പെട്ടവർക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാപഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ നിർവഹിക്കും. ഞാവള്ളിക്കുന്നേൽ ഗ്രൂപ്പ് സി.ഇ.ഒ ജോസ് ഞാവള്ളിക്കുന്നേൽ, ബെർജർ പെയിന്റ്സ് ഡിപ്പോ മാനേജർ ധനൂപ്, പേയിൻറിങ് കോൺട്രാക്ടർമാരായ ജോർജ് എം.ടി. മൂന്ന്പറയിൽ, രാജു എംപി ചെരുവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments