സ്‌നേഹദീപം രണ്ട് വീടുകളുടെ നിര്‍മ്മാണം കൂടി ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള അമ്പത്തിമൂന്നും അമ്പത്തിനാലും സ്‌നേഹവീടുകളുടെ നിര്‍മ്മാണം കിടങ്ങൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. സ്‌നേഹദീപം കിടങ്ങൂരിന്റെ നേതൃത്വത്തിലുള്ള പതിനൊന്നും പന്ത്രണ്ടും വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാംദാസ് കെ.ജി. നിര്‍വ്വഹിച്ചു.
യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി സിബി, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ എം. ദിലീപ് കുമാര്‍ തെക്കുംചേരില്‍, വി.കെ. സുരേന്ദ്രന്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, ഷോണി ജേക്കബ് പുത്തൂര്‍, ജെയിംസ് എറികാട്ട്, സണ്ണി മ്ലാവില്‍, ഒ.റ്റി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments