പാലായിലെ നിലം നികത്തൽ ...... തീരുമാനം പുനഃപരിശോധിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ......
തീരുമാനം സി.പി. ഐ. കരൂർ ലോക്കൽ സെക്രട്ടറി സന്തോഷ് കെ.ബി. യുടെ പരാതിയെ തുടർന്ന് ..... പാലായിലെ നിലം നികത്തൽ സംബന്ധിച്ച് "യെസ് വാർത്ത" മുമ്പ് പല തവണ റിപ്പോർട്ട് ചെയ്തിരുന്നു
Yes vartha Follow up 5
പാലാ മുനിസിപ്പൽ പ്രദേശത്തെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം നികത്തി പുരിയിടമാക്കുന്നതിന് പാലാ ആർ ഡി ഒ 2023 മുതൽ നൽകിയ ഉത്തരവുകൾ പൂനപരിശോധിക്കുന്നതിന് കോട്ടയം കലക്ടർ ഉത്തരവായി.
സിപിഐ കരൂർ ലോക്കൽ സെക്രട്ടറി സന്തോഷ് കെ ബി കൃഷി വകുപ്പ് മന്ത്രി പി .പ്രസാദിന് നൽകിയ പരാതിയിലാണ് ഉത്തരവ് ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പിൽ കാർഷിക കർഷക ക്ഷേമ വകുപ്പ് സ്പെഷ്യൽ വിജിലൻസ് സെൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2023 മുതൽ പാലാ കൃഷി ഭവനിൽ നിന്നും നിലം തരം മാറ്റാൻ നൽകിയിട്ടുള്ള എല്ലാ അനുമതികളും പുനപരിശോധിക്കണമെന്നും അനധികൃതമായി നിക്കത്തപ്പെട്ട നിലങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു റിപ്പോർട്ട് ചെയ്യണമെന്ന കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം 2023 മുതൽ പാലാ കൃഷിഭവനിൽ നിന്നും നൽകിയിട്ടുള്ള എല്ലാ അനുമതികളും പുനപരിശോധിച്ചും അനധികൃതമായി നിക്കത്തപ്പെട്ട നിലങ്ങളെ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പാലാ ആർ ഡി ഒ യ്ക്ക് ജില്ല കളക്ടർ നിർദേശം നൽകി.
നിലം നികത്തലുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പാലിക്കാതെ അനുമതി നൽകിയ പാലാ കൃഷി ഭവനിലെ കൃഷി ഓഫീസറെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. മുണ്ടുപാലം, മാർക്കറ്റിന് സമീപം, അരുണപുരം എന്നിവിടങ്ങളിലായി വ്യാപക വയൽ നികത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും ഇതിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നതായും സന്തോഷ് പറഞ്ഞു.
0 Comments