മലയോര മേഖലയിലെ തോട്ടംതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായ യി ജീവിതം സമർപ്പിച്ച നേതാവായിരുന്നു അന്തരിച്ച വാഴൂർ സോമൻ എം.എൽ എ യെന്ന് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവും എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.കെ.ആർ. രാജൻ പറഞ്ഞു. ലയങ്ങളിൽ അടച്ചുപൂട്ടപ്പെട്ട തൊഴിലാളികൾക്ക് സ്വാതന്ത്യത്തിൻ്റെ ജീവശ്വാസം പകരുവാൻ ത്യാഗോജ്വലമായി പോരാടി മർദ്ദനങ്ങളേറ്റുവാങ്ങുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്ത നേതാവായി രുന്നു വാഴൂർ സോമനെന്നും കെ.ആർ. രാജൻ പറഞ്ഞു.
തിരുവനന്തപുരത്ത് പൂർണ്ണാ ഓഡിറ്റോറിയത്തിൽ ഹ്യൂമൻ റൈറ്റ്സ് ഡോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച വാഴൂർ സോമൻ എം.എൽ. ഏ, അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ ജസ്റ്റിസ്ഫോറം ജില്ലാ സെക്രട്ടറിയായിരുന്ന കരമന മുരുകൻ്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡൻ്റ് തിരുപുറം ബാബു സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.സിപി. (എസ്) ദേശീയ സെക്രട്ടറി R. സതീഷ് കുമാർ ,എൻ.സി.പി (എസ്) സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി, മൈനോറിറ്റീസ് വിഭാഗം ദേശീയ ജനറൽ സെക്രട്ടറി അഗസ്റ്റി പുത്രൻ, ഫിൽകോസ് ചെയർമാൻ അഡ്വ പ്രവീൺ കോട്ടക്കുഴി, നേതാക്കളായ സജേഷ് ‘എസ്. മണക്കാട്, കരകുളം രാജ് കുമാർ ബിന്ദു വേണു ഗോപാൽ, മായാ .വി. എസ്. നായർ എന്നിവർ പ്രസംഗിച്ചു.
0 Comments