സഞ്ചാരികള്‍ക്ക് സ്വാഗതം... തിങ്കളാഴ്ച മുതല്‍ ഇടുക്കി ഡാം സന്ദര്‍ശിക്കാം.



സഞ്ചാരികള്‍ക്ക് സ്വാഗതം... തിങ്കളാഴ്ച മുതല്‍ ഇടുക്കി ഡാം സന്ദര്‍ശിക്കാം.

 ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാം. മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും റെഡ് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ചെറുതോണി – തൊടുപുഴ സംസ്ഥാനപാതയില്‍ പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കു മുന്നിലുള്ള റോഡിലൂടെയാണു പ്രവേശന കവാടത്തിലേക്ക് എത്തേണ്ടത്. 


മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം. യാത്ര ബഗ്ഗി കാറില്‍സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ കാല്‍നട യാത്ര അനുവദിക്കില്ല. ഹൈഡല്‍ ടൂറിസം അധികൃതര്‍ സജ്ജീകരിച്ചിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമാണു യാത്ര.


 ടിക്കറ്റ് നിരക്ക്: മുതിര്‍ന്നവര്‍ക്ക് 150 രൂപ, കുട്ടികള്‍ക്ക് 100 രൂപ.ബുക്കിങ് ഓണ്‍ലൈന്‍പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ്. www.keralahydeltourism.com വെബ്‌സൈറ്റ് വഴി പാസ് നേടാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനു ശേഷം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ഇവിടെനിന്നു ടിക്കറ്റ് എടുക്കാം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments