സംസ്ഥാന യോഗാസന സ്‌പോട്‌സ്‌ ചാമ്പ്യഷിപ്പിന്‌ പാലായില്‍ തുടക്കം



സംസ്ഥാന യോഗാസന സ്‌പോട്‌സ്‌ ചാമ്പ്യഷിപ്പിന്‌ പാലായില്‍ തുടക്കം

പാലാ - സംസ്ഥാന സ്‌പോട്‌സ്‌ കൗണ്‍സിലിന്റെ സഹകരണത്തോടെ യോഗ അസോസിയേഷന്‍ ഓഫ്‌ കേരളാ സംഘടിപ്പിക്കുന്ന പത്താമത്‌ സംസ്ഥാന യോഗാസന സ്‌പോട്‌സ്‌ ചാമ്പ്യന്‍ഷിപ്പിന്‌ പാലായില്‍ തുടക്കമായി. മൂന്ന്‌ മൂന്ന്‌ ദിവസമായി പാലാ സെന്‍തോമസ്‌ കോളേജ്‌ സ്‌പോഴ്‌സ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ സംസ്ഥാന സഹകരണ തുറമുഖ ദേവസ്യംവകുപ്പ്‌ മന്ത്രി വി എന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു.യോഗ അസോസിയേഷന്‍ ഓഫ്‌ കേരളാ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ബി ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു..


യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി കെ ഹരിഹരന്‍ സ്വാഗതവും,ജില്ലാ പ്രസിഡന്റ്‌ ലാലുമോന്‍ നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍, സംഘാടകസമിതി ചെയര്‍മാന്‍ ഡോക്ടര്‍ ബൈജു വര്‍ഗ്ഗീസ്‌ ഗുരുക്കള്‍, യോഗ അസോസിയേഷന്‍ ഓഫ്‌ കേരളാ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ കെ രാജഗോപാലന്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബാലകൃഷ്‌ണസ്വാമി, സംസ്ഥാന സ്‌പോട്‌സ്‌ കൗണ്‍സില്‍ സ്‌റ്റാന്റിംഗ്‌ കമ്മറ്റി മെമ്പര്‍ ജെ എസ്‌ ഗോപന്‍,


സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സജേഷ്‌ ശശി, ലാലിച്ചന്‍ ജോര്‍ജ്ജ്‌്‌്‌ തുടങ്ങിയവര്‍ സംസാരിച്ചു.സസ്ഥാനത്തെ പതിനാല്‌ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എഴുനൂറിലധികം മത്സരാര്‍ത്ഥികള്‍ പതിമൂന്ന്‌ കാറ്റഗറികളിലായി മത്സരിക്കും.വിജയികളായവര്‍ക്ക്‌ മൈസൂറിലും ഝാര്‍ഖണ്ഡിലും നടക്കുന്ന നാഷണല്‍ യോഗാസനാ മത്സരത്തില്‍ പങ്കെടുക്കാം.ഞായറാഴ്‌ച നടക്കുന്ന സമാപന യോഗത്തില്‍ രാജ്യസഭാ മെമ്പര്‍ ജോസ്‌ കെ മാണി ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments