ഗുരുമന്ദിരം-തെള്ളിമരം റോഡ് നിര്‍മ്മാണം ആരംഭിച്ചു



ഗുരുമന്ദിരം-തെള്ളിമരം റോഡ് നിര്‍മ്മാണം ആരംഭിച്ചു

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തുന്ന ഗുരുമന്ദിരം-തെള്ളിമരം റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണോദ്ഘടാനം നിര്‍വ്വഹിച്ചു.



 യോഗത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, കൊഴുവനാല്‍ സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍ പി.ജി. ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പ്രമോദ് നാരായണന്‍, സെക്രട്ടറി ഷാജി തടത്തില്‍, റ്റോമി കുടിയിരുപ്പില്‍, ജഗന്നിവാസ് താഴത്തുപര്യാത്ത്, കരുണാകരന്‍ കോയിക്കകുന്നേല്‍, ദിവാകരന്‍ ഇഞ്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments