ഭൂപതിവു ചട്ടം യാഥാർത്ഥ്യമാക്കിയത് എൽഡിഎഫ്സർക്കാരിൻറെ ഭരണ നേട്ടം.

 


മലയോര ജനതയുടെ ദീർഘകാല കാത്തിരിപ്പിന് ശാശ്വത പരിഹാരമായി ഭൂപതിവു ചട്ടം നടപ്പിലാക്കിയത് എൽഡിഎഫ് ഗവൺമെന്റിന്റെ ഭരണ നേട്ടവും മലയോരകർഷകർക്കുള്ള സർക്കാരിൻ്റെ ഓണസമ്മാനവും ആണ് എന്ന് എൻസിപി പാലാ നിയോജക മണ്ഡലം നേതൃയോഗം വിലയിരുത്തി. 


എൻസിപി നേതൃയോഗം ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. 


ജോസ് കുറ്റ്യാനിമറ്റം, സത്യൻ പന്തത്തല, ഗോപി പുറക്കാട്ട്, വി കെ ശശീന്ദ്രൻ, ജോഷി ഏറത്ത്, ജോസ് കുന്നുംപുറം, ബേബി പൊന്മല, ജോർജ് തെങ്ങനാൽ, ടോമി പാലറ, ജോളി തോമസ് കുന്നേൽ, മാത്യു കുറ്റ്യാനിക്കൽ, ജോസുകുട്ടി പുത്തൻപുരയ്ക്കൽ, ജോസ് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments