ചെണ്ടുമല്ലിയും പച്ചക്കറിയും വിളയിച്ച് കുടുംബശ്രീ സി.ഡി.എസിന്റെ ഓണക്കനി....നിറപ്പൊലിമ.
എലിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡിഎസ്ൽ നടപ്പിലാക്കിയ ഓണക്കനി.... നിറപൊലിമ പദ്ധതി യുടെ ഭാഗമായി ഏഴാം വാർഡിലെ വഞ്ചിമല സി.ഡി.എസ്ൽ നടപ്പിലാക്കിയ പദ്ധതിയുടെ വിളവെടുപ്പ് നടത്തി.
സി.ഡി.എസ്. ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന അധ്യക്ഷയായിരുനു. തളിർ സംഘകൃഷി നടത്തിയ ചെണ്ടുമല്ലിയുടെയും പച്ചക്കറി യുടെയും വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, സന്ധ്യ, ശ്ജിഷമോൾ റ്റി.ചന്ദ്രൻ, സിന്ധു വി. കെ മഞ്ജുപ്രസാദ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ സ സന്ധ്യാ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരിന്നു.കൃഷി നടത്തിയത്.
0 Comments