Yes vartha Follow up - 2
കടനാട്ടിൽ ഓട്ടോറിക്ഷ കത്തിയ സംഭവം....... ഫോറസിക് സംഘം പരിശോധന നടത്തി.... വീഡിയോ ഈ വാർത്തയോടൊപ്പം
സ്വന്തം ലേഖകൻ
കടനാട് ഈന്തനാക്കുന്നേൽ ജംഗ്ഷനിൽ വീടിൻ്റെ പോർച്ചിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിംഗ് സംഘം പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെത്തുടർന്നാണ് ഫോറൻസിക് സംഘത്തിൻ്റെ പരിശോധന.
വീഡിയോ ഇവിടെ കാണാം 👇👇👇
വ്യാഴാഴ്ച പുലർച്ചെയാണ് കടനാട് കുന്നത്ത് സുകുമാരൻ്റ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കത്തിയ നിലയിൽ കണ്ടെത്തിയത്. കടനാട് പിഴക് റോഡിൻ്റെ സൈഡിലാണ് ഈ വീട്. കോട്ടയത്തു നിന്നും എത്തിയ സംഘത്തോടൊപ്പം മേലുകാവ് പോലീസും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, എന്നിവരും സ്ഥലത്തെത്തി.
0 Comments