വെയിറ്റിംഗ് ഷെഡ് നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം
കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ എലിവാലി പള്ളി ജംഗ്ഷനിൽ നിർമാണം ആരംഭിച്ച വെയിറ്റിംഗ് ഷെഡിൻ്റെ നിർമാണം അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് വെയിറ്റിംഗ് ഷെഡിൻ്റെ നിർമാണം. യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും സാധിക്കാത്ത വിധത്തിലാണ് പണികൾ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വെയിറ്റിംഗ് ഷെഡിൽ കയറണമെങ്കിലും ഗോവണി വയ്ക്കേണ്ട അവസ്ഥയാണ്. പി.ഡബ്ള്യു.ഡി. റോഡിലേക്ക് തള്ളി നില്ക്കുന്നതിനാൽ അപകടത്തിനും കാരണമാകുന്നു.
വാഹനങ്ങൾക്ക് മാർഗതടസവും ജിയോ വാലി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സ് മറച്ചുമാണ് നിർമാണം.
വെയിറ്റിംഗ് ഷെഡ് നിർമാണത്തിനു മുമ്പും ശേഷവും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അശാസ്ത്രീയ നിർമാണത്തിനെതിരെ ഞായർ രാവിലെ 8 ന് എലിവാലി ജംഗ്ഷനിൽ ആം ആദ്മി പാർട്ടി നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് വിഷയാവതരണം നടത്തും. ഇക്കാര്യത്തിൽ വിശദീകരണം നടത്തുവാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് യോഗത്തിൽ അവസരം നല്കുമെന്നും സംഘാടകർ അറിയിച്ചു.
0 Comments