ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളി - മേലുകാവ് റൂട്ടിൽ വാളികുളം എസ് വളവിലും, എലിവാലി ജംഗ്ഷനിലും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മാണം ആരംഭിച്ചു.ഇവിടങ്ങളിൽ വെയ്റ്റിംഗ് ഷെഡുകൾ ഇല്ലാതിരുന്നതു മൂലം മഴയും വെയിലുമേറ്റാണ് ധാരാളം ആളുകൾ ബസ് കാത്തുനിന്നിരുന്നത്.
ബസ് കാത്തിരിപ്പു കേന്ദ്രം വരുന്നതോടുകൂടി ഇതിന് പരിഹാരമാവും.വാളികുളം എസ് വളവിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ജി സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പറത്താനം, പഞ്ചായത്ത് മെമ്പർ ജയ്സി സണ്ണി ,ബെന്നി ഈരൂരിക്കൽ, സജി നെല്ലൻ കുഴി,രാജേഷ് കൊരട്ടിയിൽ, തമ്പി ഉപ്പുമാക്കൽ, മനോഹരൻ വി. കെ, സാബു ഓടയ്ക്കൽ, ബേബി വെട്ടിക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments