സുനില്‍ പാലാ
വള്ളിക്കെട്ടാണീ വെള്ളക്കെട്ട്. രാമപുരം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിന് മുന്നിലെ വെള്ളക്കെട്ട് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു, ഒപ്പം ഇതുവഴി യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്കും ദുരിതമാകുന്നു.
ഒരു ചെറുമഴ വന്നാല്‍ സ്‌കൂളിന് മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെടും. പിന്നീടത് ചെളിയും മിനുസമുള്ള റോഡില്‍ തെന്നലുമൊക്കെയായി മാറും. ശക്തമായ മഴ വന്നാല്‍ റോഡ് തോടാകും. പിന്നീട് കുറെ നേരം കാല്‍നടയാത്ര പോലും ദുസ്സഹം. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്ന വഴിയിലാണീ വെള്ളക്കെട്ട്. മൂന്നുംകൂടിയ കവലയിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഈ ഭാഗത്ത് റോഡിലെ വളവും പ്രശ്‌നമാണ്. വാഹനങ്ങള്‍ ഒരുവശം ചേര്‍ന്ന് വരും. ഇതാകട്ടെ വെള്ളക്കെട്ടിലൂടെയാണുതാനും. റോഡിലെ ''കുളത്തില്‍'' ഇറങ്ങാതെ കുട്ടികള്‍ റോഡിന് നടുവിലേക്ക് നീങ്ങുമ്പോള്‍ അപകടസാധ്യതയും ഏറെയാണ്. റോഡിന്റെ സൈഡില്‍കൂടി പോകേണ്ട കുട്ടികള്‍ റോഡിന് നടുവില്‍ക്കൂടി പോയാല്‍ പോലും നനയും. മാത്രമല്ല ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ പലപ്പോഴും അമിത വേഗതയിലാണ് വരുന്നതും.
വെള്ളക്കെട്ടിലെ സ്റ്റേകമ്പിയും വില്ലന്‍
രാമപുരം സ്‌കൂളിന് മുന്നിലെ ഈ വെള്ളക്കെട്ടില്‍ മറ്റൊരു ഗുരുതരമായ പ്രശ്‌നവുമുണ്ട്. ഇതിനടുത്ത് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളില്‍ നിന്നും വലിച്ചുകെട്ടിയിരിക്കുന്ന സ്റ്റേ കമ്പികളും ഈ വെള്ളക്കെട്ടിനോട് ചേര്‍ന്നാണ്. ഏതെങ്കിലും രീതിയില്‍ വൈദ്യുതി ലൈനിലൊരു പ്രശ്‌നമുണ്ടായാല്‍ അത് അപകടം ഇരട്ടിയാകും. സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കാലത്ത് ഇത്തരത്തിലുള്ളൊരു വെള്ളക്കെട്ട് നാടിനാകെ അപകട ഭീഷണി സൃഷ്ടിക്കുകയാണ്.

ഞങ്ങള്‍ കുട്ടികളെ കൈപിടിച്ച് കടത്തി വിടുകയാണ്.
ഒറ്റമഴയില്‍ വെള്ളക്കെട്ടുണ്ടാകുന്ന ഇവിടെ പലപ്പോഴും ഞങ്ങള്‍ കുട്ടികളെ കൈപിടിച്ച് കടത്തിവിടുകയാണ്. ഒരു ഓടയുണ്ടാക്കിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. അധികാരികള്‍ എത്രയുംവേഗം ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
- ജോബി ജോസഫ്, അധ്യാപകന്‍, രാമപുരം എസ്.എച്ച്. ഗേള്‍സ് സ്‌കൂള്‍
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments