സ്നേഹദീപത്തിൻ്റെ സ്നേഹവീടുകൾ 62-ലേക്ക്.....വീഡിയോ ഈ വാർത്തയോടൊപ്പം


സ്നേഹദീപത്തിൻ്റെ സ്നേഹവീടുകൾ 62-ലേക്ക്

പാലാ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നേതൃസം നല്‌കുന്ന സ്നേഹദീപം ഭവന പദ്ധതി 62 സ്നേഹവീടുകളിലേക്കു കടക്കുന്നു. 1 വർഷം മുമ്പ് കെഴുവംകുളം സ്വദേശിയായ ഒരു സാധാരണ മനുഷ്യൻ നല്കിയ 2 ലക്ഷം രൂപയിൽ നിന്നും തുടക്കം കുറിച്ച സ്നേഹദീപം ഭവന പദ്ധതി കൊഴുവനാൽ, മുത്തോലി, കിടങ്ങൂർ, മീനച്ചിൽ അകലകുന്നം, എലിക്കുളം, കരൂർ പഞ്ചായത്തുകളി ലായി 57 വീടുകളുടെ നിർമ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തത് സ്നേഹദീപത്തിലെ 58 മുതൽ 62 വരെയുള്ള 5 വീടുകളുടെ നിർമ്മാണത്തിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.

കൊഴുവനാൽ പഞ്ചായത്തിൽ 26 വീടുകളുടെയും കിടങ്ങൂർ പഞ്ചായത്തിൽ 16 വീടുകളുടെയും മുത്തോലി പഞ്ചായത്തിൽ 11 വീടുകളുടെയും അകലകുന്നം പഞ്ചായത്തിൽ 2 വീടുകളുടെയും മീന ച്ചിൽ, എലിക്കുളം, കരൂർ പഞ്ചായത്തുകളിലായി ഓരോ വീടുകളുടെയും നിർമ്മാണമാണ് ഇതിനോടകം ഏറ്റെടുത്തത്. ഒരു മാസം ആയിരം രൂപാ വീതം ഒരു വർഷത്തേത്തയ്ക്ക് നല്‌കുവാൻ സന്മനസ്സ് കാണിച്ച 1200-ൽപ്പരം സുമനസ്സുകൾ 6 പഞ്ചായത്തുകളിലായി സ്നേഹദീപത്തിൽ ഉണ്ട്. ഈ സുമനസ്സുകളിൽ നിന്നായി കൊഴുവനാൽ പഞ്ചായത്തിൽ ഒരുകോടിഎട്ടുലക്ഷം രൂപയും കിടങ്ങൂർ പഞ്ചായത്തിൽ 62 ലക്ഷം രൂപയും മുത്തോലി പഞ്ചായത്തിൽ 50 ലക്ഷം രൂപയും അകലകുന്നം പഞ്ചായത്തിൽ 15 ലക്ഷം രൂപയും മീനച്ചിൽ പഞ്ചായത്തിൽ 5 ലക്ഷം രൂപയും എലിക്കുളം പഞ്ചായത്തിൽ 5.5 ലക്ഷം രൂപയും കരൂർ പഞ്ചായത്തിൽ 5.25 ലക്ഷം രൂപയും ഉൾപ്പെടെ 2.5 കോടി രൂപ ശേഖരിക്കുവാനും സാധിച്ചു.

വീഡിയോ ഇവിടെ കാണാം 👇👇


 കൂടാതെ വിവിധ പ്രദേശങ്ങളിലായി ഒന്നരയേക്കർ സ്ഥലം സൗജന്യമായി സമാഹരിക്കുവാനും സാധി ച്ചു മീനച്ചിൽ സ്നേഹദീപത്തിൻ്റെ നേത്യത്വത്തിൽ ഭരണങ്ങാനത്തിനു സമീപം നിർമ്മിക്കുന്ന 50.30.80 സ്നേഹവീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ 17 സെൻ്റ് സ്ഥലം അച്ചാമ്മ തോമസ് വടക്കേചിറ യാത്തും മകൻ ജസ്റ്റിൻ തോമസും ചേർന്നു നല്‌കിയതാണ്. മുത്തോലി സ്നേഹദീപത്തിന്റെ നേതൃത്വ ത്തിൽ പാലാ മുരിക്കും പുഴയ്ക്ക് സമീപം നിർമ്മിക്കുന്ന 61-ാം സ്നേഹവീടിനുള്ള 5 സെന്റ് സ്ഥലം സംഭാവന നല്കിയത് അരുണാപുരം വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയാണ്. ഈ നാലി വീടുകൾ നിർമ്മിക്കുന്നതിനും കൂടാതെ കിടങ്ങൂർ സ്നേഹദീപത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹദീപ ത്തിലെ 54 മുതൽ 57 വരെയുള്ള നാല് വീടുകൾക്കും ഉൾപ്പെടെ 8 വീടുകൾക്ക് ഏറ്റവും കൂടുതൽ കൈത്താങ്ങാകുന്നത് കിടങ്ങൂർ സ്വദേശിയും അമേരിക്കൻ മലയാളിയുമായ സൈമൺ കോട്ടൂർ (സോമൻ) ആണ്. 



കിടങ്ങൂരും പരിസരപ്രദേശങ്ങളിലുമായി ഭവനരഹിതരായ നിരവധിയാളുകൾക്ക് വീടുകൾ നിർമ്മിച്ചു നല്കിയിട്ടുള്ള വ്യക്തിയാണ് സൈമൺ കോട്ടൂർ അവഗണനകൾക്കും പീഡനങ്ങൾക്കും ഈ യാകുന്ന കുട്ടികൾക്കായി അമേരിക്കയിൽ സൺഷൈൻ ഹോംസ് നടത്തി നൂറുകണക്കിന് ആളുകളുടെ പരിപാലനം ഏറ്റെടുത്തിട്ടുള്ള വ്യക്തിയാണ് സൈമൺ കോട്ടൂരും ഭാര്യ എൽസ് സൈമണും. 62-ാം സ്നേഹവീട് നിർമ്മിക്കുന്നതിനായി 5 സെൻ്റ് സ്ഥലം ഇടപ്പാടിക്കു സമീപം സൗജന്യമായി നല്കിയത് എം.എം. മാത്യു (മാമച്ചൻ) മണ്ണൂർ ഇടപ്പാടി ആണ്.

മൂന്ന് ബെഡ്റൂം, ഹാൾ, സിറ്റൗട്ട്, 2 ശുചിമുറി, അടുക്കള എന്നിവയോടുകൂടിയ സ്നേഹദീപത്തിലെ വീടുകൾ നാലുലക്ഷം രൂപയ്ക്കാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. വീടുകളുടെ തറയുടെ നിർമ്മാണം ഗുണഭോക്താക്കളുടെ പണച്ചെലവിലും ഉത്തരവാദിത്വത്തിലുമാണ് നടത്തുന്നത്. സ്നേഹദീപം പദ്ധ തിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത 62 വീടുകൾക്ക് പുറമെ വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കു മായി സ്നേഹദീപം മോഡലിലുള്ള 9 വീടുകളും ഇതിനോടകം നിർമ്മിച്ചു നല്‌കുവാനും സാധിച്ചു.


സ്നേഹദീപത്തിലെ 38 മുതൽ 62 വരെയുള്ള വീടുകളുടെ ശിലാസ്ഥാപനവും സ്നേഹദീപം പദ്ധ തിയിലെ 51-ാമത്തെതും കൊഴുവനാൽ സ്നേഹദീപത്തിൻ്റെ നേത്യത്വത്തിൽ നിർമ്മിച്ച കൊഴുവനാൽ പഞ്ചായത്തിലെ 26-ാമത്തെതുമായ വീടിൻ്റെ താക്കോൽ സമർപ്പണവും ഞായറാഴ്‌ച (21.09.2025) ഉച്ചക ഴിഞ്ഞ് 2.00 ന് ചേർപ്പുങ്കൽ ഹോളിക്രോസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രമുഖ സാമൂഹ്യപ്രവർത്തക ദയാബായി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും 5 വീടുകളുടെ ശിലാസ്ഥാപന കർമ്മം നടത്തുന്നതുമാണ്. ജോസ് കെ.മാണി എം.പി. 51-ാം സ്നേഹവീടിന്റെ താക്കോൽ സമർപ്പണവും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. സ്നേഹദീപം പദ്ധതിയുടെ സുമനസ്സുകളെ ആദരിക്കുന്നതും മാണി സി.കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ആമുഖപ്രസംഗവും നടത്തുന്നതാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്‌കയിൽ, സ്നേഹദീപം പ്രസിഡൻ്റുമാരായ പ്രൊഫ ഡോ. മേഴ്സി ജോൺ, ഷിബു പൂവേലിൽ, സന്തോഷ് കാവുകാട്ട്, പി. ജി. ജഗന്നിവാസൻ പിടിക്കാപ്പറമ്പിൽ, ഗിരീഷ് കുമാർ ഇലവുങ്കൽ


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments