മാനത്തൂർ - പാട്ടത്തിപ്പറമ്പ് റോഡ് സഞ്ചാരയോഗ്യമാക്കണം
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മാനത്തൂർ - പാട്ടത്തിപ്പറമ്പ് റോഡിൻ്റെ അരകിലോമീറ്റർ ഭാഗം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് പിഴക് ഗ്രാമവികസന സമിതി യോഗം ആവശ്യപ്പെട്ടു . യോഗത്തിൽ ഗ്രാമ വികസന സമിതി പ്രസിഡൻറ് അഡ്വക്കേറ്റ് ആന്റണി ഞാവള്ളി അധ്യക്ഷത വഹിച്ചു .
നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡ് കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണ് . മാനത്തൂർ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ എത്തണമെങ്കിൽ ഈറോഡ് മാത്രമാണ് ജനങ്ങൾക്ക് ആശ്രയം .






0 Comments