വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

ബൈക്കും കാറും കൂട്ടിയിടിച്ചു വടവാതൂർ സ്വദേശി സച്ചിൻ പ്രശാന്തിനു ( 32) പരുക്കേറ്റു. ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറിക്കു സമീപത്തു വച്ചു രാവിലെ 7.30യോടെയാണ് അപകടം.


  മണിമലയിൽ വച്ചു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു മണിമല സ്വദേശികളായ ഹരിലാൽ ( 63), ശ്രീലത ( 57) എന്നിവർക്കു പരുക്കേറ്റു. രാവിലെ 8.30യോടെയാണ് അപകടം. 


പാലായിൽ വച്ചു പെട്ടെന്നു ബ്രേക്കിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് നെച്ചിപ്പുഴൂർ സ്വദേശിനി മിനി പുഷ്പനു ( 56) പരുക്കേറ്റു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments