തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്,
മാർമല അരുവി - ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്, ഞണ്ടുകല്ല് -മക്കൊള്ളി രണ്ടാറ്റുമുന്നി- കരയിലക്കാനം റോഡ് എന്നീ നാല് ഗ്രാമീണ റോഡുകളുടെ വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ പി.ഐ.യു കാര്യാലയത്തിൽ ആരംഭിച്ചു.
റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഗ്രാമപഞ്ചായത്ത് ഉടൻതന്നെ കൈമാറുമെന്ന് പ്രസിഡന്റ് കെസി ജയിംസ് അറിയിച്ചു.






0 Comments