സഭാ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശിലയായ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിതമായതിന്റെ 113 -ാം വാർഷികം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിച്ചു.
മലങ്കരസഭാ ആസ്ഥാനത്ത് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് ശേഷം സഭാ ആസ്ഥാനത്ത് കാതോലിക്കേറ്റ് പതാക ഉയർത്തി.
ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, ഫാ. എബ്രഹം ജോർജ് കോർ എപ്പിസ്കോപ്പാ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
0 Comments