"പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണ്. നിങ്ങളിൽ എനിക്ക് വലിയ പ്രത്യാശയുണ്ട്" : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യുവജനങ്ങളുമായി സംവദിച്ചു.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് വടക്കേൽ എന്നിവർ നേതൃത്വം നൽകി. സമാപന ദിനമായ ഇന്ന് വിവിധ സെഷനുകളിലായി പാലാ രൂപത വികാരി ജനറാൾമാരായ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ.ഡോ. ജോസഫ് കണിയോടിക്കൽ എന്നിവർ പങ്കെടുക്കും.
0 Comments