ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെഴുവംകുളം ലക്ഷംവീട് - തെള്ളിമരം റോഡിന്റെയും തെള്ളിമരം-കുറുമുണ്ട റോഡിന്റെയും ഉദ്ഘാടന കര്‍മ്മം നടത്തി.
കെഴുവംകുളം ലക്ഷംവീട്-തെള്ളിമരം റോഡില്‍ 8 ലക്ഷം രൂപയുടെയും കുറുമുണ്ട-തെള്ളിമരം റോഡില്‍ 10 ലക്ഷം രൂപയുടെയും പ്രവര്‍ത്തനമാണ് നടത്തിയത്.
പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനകര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ജോസ് മനയ്ക്കലയ്യാട്ട്, എബ്രാഹം മനയ്ക്കലയ്യാട്ട്, സുനില്‍ മറ്റത്തില്‍, സന്തോഷ് പല്ലാട്ട്, ഐസക് പെരുമ്പള്ളില്‍, തോമസ് കോലടി ജോസ് അഞ്ചാനിക്കല്‍, ഷാജി തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments