കൊല്ലപ്പിള്ളിയിൽ വഴിവിളക്കുകൾക്ക് മിന്നാമിനുങ്ങിൻ്റെ വെട്ടം.


കൊല്ലപ്പിള്ളിയിൽ  വഴിവിളക്കുകൾക്ക്  മിന്നാമിനുങ്ങിൻ്റെ വെട്ടം.

  പ്രദേശത്ത് വഴിവിളക്കുകൾ കത്തുന്നില്ല. കൊല്ലപ്പള്ളി കവലയിൽ നിന്ന് മേലുകാവ് റോഡിൽ കടനാട് കവലവരെ വഴിവിളക്കുകൾ ആഴ്ചകളായി കത്തുന്നില്ല. ഇനി ഏതെങ്കിലും കത്തിയാൽ അതിന് മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം മാത്രം.

   ഈ റൂട്ടിൽ മലേപ്പറമ്പ് ഭാഗത്ത് വഴി വിളക്കുകൾ തെളിയുന്നുണ്ടെങ്കിലും വെളിച്ചം ഏറെ ആവശ്യമുള്ള "എസ് " വളവ് ഭാഗത്ത് കൂരിരുട്ടു തന്നെ.

പാലാ-തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി മുതൽ ചവറനാൽ പാലം വരെ വഴിവിളക്കുകൾ കണ്ണടച്ച നിലയിലാണ്. രാത്രി യാത്രക്കാർ ഏറെയുള്ള റോഡുകളാണ് ഇത്. അധിക്കാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments