മാരത്തോൺ മത്സരത്തോടെ 2025 ലെ കേരളോത്സവത്തിന് തുടക്കമായി.
എലിക്കുളം പഞ്ചായത്തിന്റെ 4 ദിവസം നീണ്ടു നില്ക്കുന്ന കേരളോത്സവത്തിന് കൂരാലി ജംഗഷനിൽ തുടക്കമായി. മത്സരത്തിലെ ആദ്യ കായിക ഇനമായ മാരത്തോൺ മത്സരത്തിന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാ എസ് ഷാജി ഫ് ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത്വൈസ് പ്രസിഡന്റ് സൂര്യാ മോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയി, സെൽവി വിൽ സൺ, ദീപ ശ്രീജേഷ്, നിർമ്മല ചന്ദ്രൻ , കേരള യൂത്ത് കമ്മീഷൻ കോട്ടയം ജില്ലാ കോർഡിനേറ്റർ ജയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ , ടോമി കപ്പിലുമാക്കൽ എന്നിവർ സംസാരിച്ചു.
കൂരാലിയിൽ നിന്ന് പൈക ആശുപത്രിപ്പടി ജംഗഷൻ വരെയായിരുന്നു മാരത്തോൺ.കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റ ത്തോട്ട്നിർവ്വഹിച്ചു.
മാരത്തോൺ മത്സരത്തിൽ അലൻ മനോജ്, സുബിൻ റ്റി. എം., ഗൗതം ശങ്കർ എന്നിവർ യഥാക്രമം ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ബ്ലോക്ക് പഞ്ചായത്ത് മത്സരത്തിന് അർഹത നേടി.ഇന്നും നാളെയുമായി കായിക മത്സരങ്ങൾ നടക്കും.
0 Comments