ക്ലീൻ സിറ്റികൊല്ലപ്പള്ളി ടൗണിൽ വെയിറ്റിംഗ് ഷെഡ് ചേർന്ന് പഞ്ചായത്ത് ബിൽഡിംഗിലെ മാലിന്യ കൂമ്പാരം....വെയിറ്റിംഗ് ഷെഡിൽ കയറണോ? മൂക്കുപൊത്തണം
കൊല്ലപ്പള്ളി ടൗണിലെ പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് സാമൂഹ്യ വിരുദ്ധ താവളമായി മാറി. വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് ബിൽഡിംഗിൽ തന്നെ മാലിന്യങ്ങൾ കുന്നു കൂടി കിടക്കുകയാണ്. മലമൂത്രവിസർജങ്ങൾ നടത്തുന്നതുവരെ ഇവിടെയാണ്. അസഹ്യമായ ദുർഗന്ധമാണ് ടൗണിൻ്റെ ഹൃദയ ഭാഗമായ ഇവിടെ അനുഭവപ്പെടുന്നത്.
വൈകുന്നേരമായാൽ വെയിറ്റിംഗ് ഷെഡ് സാമൂഹ്യ വിരുദ്ധർ കൈയ്യടക്കുന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പുറത്ത് നില്ക്കേണ്ട ഗതികേടിലാണ്. ഇവിടെ ബസ് കാത്തു നില്ക്കുന്നു യാത്രക്കാർക്ക് ചില ദിവസങ്ങളിൽ പൂരപ്പാട്ടും തെറിയഭിഷേകവും കേൾക്കേണ്ടിയും വരുന്നു.
പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യാപാരികളുടെ കാര്യമാണ് ഏറെ കഷ്ടം.ഇവർക്ക് ഇവിടെ ബിസിനസ് നടത്തുവാൻ കഴിയുന്നില്ല. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതികൾ നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നു.
0 Comments