കുറുമണ്ണിൽ വ്യാപക മോഷണം...... പള്ളിയിൽ നിന്ന് 2 ലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷ്ട്ടിച്ചു
പ്രദേശത്ത് കഴിഞ്ഞ രാത്രി ലക്ഷങ്ങളുടെ മോഷണം. കുറുമണ്ണ് പള്ളിയുടെ രണ്ടു ലക്ഷം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. ഓടയ്ക്കൻ സുബിയുടെ വീടിനു സമീപത്തെ പുകപ്പുരയിൽ നിന്നും മുന്നൂറു കിലോഗ്രാം റബർ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ചു. കല്ലറക്കൽ ജോസിൻ്റെ 200 കിലോഗ്രാമിലധികം റബർ ഷീറ്റും ഒട്ടുപാലും മോഷ്ടാക്കൾ അപഹരിച്ചു. പല വീടുകളിലും മോഷണ ശ്രമവും നടന്നു. ഇതു സംബന്ധിച്ച് മേലുകാവ് പോലീസിൽ പരാതി നല്കിയെങ്കിലും പരാതിയിൽ ആവശ്യമായ അന്വേഷണം നടത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.
0 Comments