പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

പോലീസുദ്യോഗസ്ഥനാണെന്ന്  പറഞ്ഞ്   കുട്ടിക്ക്   ചികിത്സാ സഹായമായി 15000/- രൂപാ ( പതിനയ്യായിരം   രൂപ  )    ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ  പരിധിയിലുള്ള വ്യവസായിയുടെ   ഫോണിൽ വിളിച്ച്  ഗൂഗിൾ പേ   മുഖാന്തിരം  തട്ടിയെടുത്ത  കേസിലെ പ്രതിയായ തിരുവനന്തപുരം ജില്ലയിൽ കിളിയൂർ വില്ലേജിൽ വെള്ളറട, മന്ത്ര മൂർത്തി   ക്ഷേത്രത്തിനു സമീപം   സരോജ വിലാസം വീട്ടിൽ നിന്നും


    എറണാകുളം ജില്ലയിൽ കാലടി   മുസ്‌ലിം പള്ളിയുടെ എതിർവശം  VVIP  കോംപ്ലക്സിൽ   മൂന്നാം നമ്പർ റൂമിൽ വാടകക്ക് താമസിച്ച് വന്നിരുന്ന 35 വയസ്സുള്ള   വിനീത് കുമാർ  എന്നയാളെ ഗാന്ധിനഗർ പോലീസ്സ്റ്റേഷൻ SHO   ശ്രീജിത്ത്  ടി യുടെ നേതൃത്വത്തിൽ SI  ജയപ്രകാശ്  , സുശീലൻ പി ആർ , SCPO  രഞ്ജിത്ത് , സിപി ഒ   അനൂപ് സുനു ഗോപി   എന്നിവരടങ്ങുന്ന പോലീസ് സംഘം    അറസ്റ് ചെയ്തു. മേൽ നടപടികൾക്ക് ശേഷം ഇയാളെ  കോടതിയിൽ ഹാജരാക്കും.  ഇയാൾ  ഇതേ തരത്തിൽ  പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  കേരളത്തിലെ പല സ്ഥലങ്ങളിലും സമാനമായ   തട്ടിപ്പുകൾ നടത്തിയതായി അറിവായിട്ടുണ്ട്, ഈ   സംഭവങ്ങളിലും  കൂടുതൽ അന്വേഷണം  നടത്തി വരികയാണ്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments