വിദേശത്തും കേരളത്തിന് പുറത്ത് താമസിക്കുന്നതും അതുപോല തിരിച്ചെത്തിയതുമായ എല്ലാ പ്രവാസികളുടെയും ക്ഷേമത്തിന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രവാസി കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും സംസ്ഥാന എൻആർഐ കമ്മീഷൻ ബോർഡ് അംഗവുമായ തങ്കച്ചൻ പൊൻമാങ്കൽ പറഞ്ഞു.
ഇതിനാവശ്യമായ എല്ലാവിധ സഹായങ്ങളും ജോസ് കെ മാണി എം പി വാഗ്ദാനം ചെയ്തതായും യോഗത്തിൽ അറിയിച്ചു. പ്രവാസി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
. ജില്ലാ പ്രസിഡന്റ് ജോണി അബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റായി എം.പി. സെൻ, സെക്രട്ടറിയായി ജോൺസ് കുര്യാക്കോസ് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ജോർജ് കാഞ്ഞമല, ജോസുകുട്ടി പൂവേലിൽ, ടോമി തകടിയേൽ എന്നിവർ പ്രസംഗിച്ചു.






0 Comments