ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചു .... ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു


 ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നാളെ ഉപവാസ സമരം നടത്തും. ഗുരുവായൂര്‍ നഗരസഭയുടെ കോട്ടപ്പടി ബയോ പാര്‍ക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ വികലമായി സ്ഥാപിച്ചത്. 

 നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് മുന്‍ എംപിയും പ്രമുഖ ഗാന്ധിയനുമായ സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments