പാലാ കൊച്ചിടപ്പാടിയിൽ റോഡ് കുറുകെ കടക്കവേ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണമടഞ്ഞു...
മൂന്നാനി ഉള്ളാട്ടിൽ ജോസ് ജോസഫ് (ജോണി 72) ആണ് മരിച്ചത്.
ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കൊച്ചിപ്പാടി ഐഎംഎ ജംങ്ഷനിൽ ഇന്നലെ 1.45നായിരുന്നു അപകടം. ജോസ് ജോസഫിനെ ഇടിച്ചിട്ട ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്ക് പിന്നീട് കോടതി ജംഗ്ഷനിലും അപകടത്തിൽപ്പെട്ടു. പാലാ പൊലിസ് അന്വേഷണം ആരംഭിച്ചു.





0 Comments