കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ പഴയകാല പ്രതാപത്തിലേക്ക്.......മലബാറിലെ പാണത്തൂർക്കും ചേർപ്പുങ്കൽ മെഡിസിറ്റിയിലേക്കും പുതിയ ട്രാൻസ്പോർട്ട് ബസുകൾ.....


കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ പഴയകാല പ്രതാപത്തിലേക്ക്.......മലബാറിലെ പാണത്തൂർക്കും ചേർപ്പുങ്കൽ മെഡിസിറ്റിയിലേക്കും പുതിയ ട്രാൻസ്പോർട്ട് ബസുകൾ......

പാണത്തൂർക്ക് ബസ്സ് ഇന്നു രാത്രി മുതൽ (10.10 . 2025 വെള്ളി)

രാത്രി 11. 30ന് കുടിയേറ്റ പ്രദേശമായ പാണത്തൂർക്ക് കെ.എസ്.ആർ.ടി.സി ബസ്  ഓടിത്തുടങ്ങുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി വാങ്ങിയ 100 ബസ്സുകളിൽ നാലെണ്ണം പാലായ്ക്ക്  ലഭിച്ചതിൽ ട്രാൻസ്പോർട്ട് മന്ത്രിയോട് നന്ദിയുണ്ട്.  

കൂടുതൽ ബസുകൾ എത്തുമ്പോൾ പാലായിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ മന്ത്രി ഗണേഷ് കുമാർ സമ്മതിച്ചിട്ടുമുണ്ട്. 

ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിലേക്ക് ചെറിയ ബസുകൾ സർവീസ് ആരംഭിക്കുന്നതിനും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയതായി  എം.എൽ.എ പറഞ്ഞു . 

മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാകേന്ദ്രമായ ചേർപ്പുങ്കൽ മെഡിസിറ്റിയിലേക്ക് ഹൈറേഞ്ച് ഭാഗത്തുനിന്ന് വരുന്ന ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തിങ്കളാഴ്ച മുതൽ കട്ടപ്പന, മൂലമറ്റം ബസ്സുകൾ സർവീസ് നീട്ടുന്നതിനും തീരുമാനമായിട്ടുണ്ട് .

തിങ്കളാഴ്ച (13. 10 .2015 )രാവിലെ പത്തിന് ആശുപത്രി അധികൃതരുടെ സാന്നിദ്ധ്യത്തിൽ മെഡിസിറ്റിയിൽ ബസിന് സ്വീകരണം നൽകുമെന്നും മാണി സി.കാപ്പൻ എംഎൽഎ അറിയിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments