സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി.

സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി.

 ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്, സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു “മൈൻഡ് യുവർ മൈൻഡ് – മാനസികാരോഗ്യ ബോധവത്കരണ പരിപാടി” പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സംഘടിപ്പിച്ചു. മാർ ശ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

പരിപാടിയുടെ ഉദ്‌ഘാടനം ഡോ. ബേബി സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, ബി.വി.എം. ഹോളി ക്രോസ് കോളേജ്,ചേർപ്പുങ്കൽ പാല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.

ഡോ. റോബിൻ ജോസ് (സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി, സ്വാഗതപ്രസംഗം നടത്തിയ സമ്മേളനത്തിൽ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു മിസ്റ്റർ റെജിമോൻ കെ. മാത്യു പ്രിൻസിപ്പൽ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, പാല,ആശംസകൾ അർപ്പിച്ചു.

മിസ്റ്റർ ജിബിൻ അലക്‌സ് (ഫാക്കൽറ്റി കോഓർഡിനേറ്റർ,  സോഷ്യൽ വർക്ക്‌ വിഭാഗം) പ്രസ്തുത സമ്മേളനത്തിന് കൃതജ്ഞത അറിയിച്ചു.വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യമുള്ള മനോഭാവം വളർത്താനുള്ള മാർഗങ്ങളെ കുറിച്ചും ബോധവത്കരണം നടന്നു. യുവതലമുറയിൽ മാനസികാരോഗ്യ ജാഗ്രത വളർത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments