എസ്എംവൈഎം പാലാ രൂപത കലോത്സവം : കലാകിരീടം കുറവിലങ്ങാടിന്
പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കലോത്സവം 'ഉത്സവ് 2025' നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട കലോത്സവത്തിൽ രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും വിജയിച്ച് വന്ന അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുത്തു.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ വർഷത്തെ കലാകിരീടം കുറവിലങ്ങാട് ഫൊറോന കരസ്ഥമാക്കി. രാമപുരം ഫൊറോന, അരുവിത്തുറ ഫൊറോന എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോ. ഡയറക്ടർ സി. നവീന സിഎംസി, വൈസ് പ്രസിഡൻ്റ് ബിൽന സിബി, ജോസഫ് തോമസ്, സി. നിർമ്മൽ തെരേസ്, ബെനിസൺ സണ്ണി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ്, അലീന കുര്യാക്കോസ്, തോമാച്ചൻ കല്ലറയ്ക്കൽ, ബിയോ ബെന്നി, റോജ ബാബു, സാം സണ്ണി, ജിബിൻ സാബു തുടങ്ങിയവർ കലോത്സവത്തിന് നേതൃത്വം നൽകി.
0 Comments