കുട്ടിക്കാനം മുറിഞ്ഞപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വാഹനാപകടത്തിൽ കട്ടപ്പന വാഴവര സ്വദേശിയായ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുൽ സണ്ണിയാണ് മരിച്ചത് .

 ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കൊട്ടാരക്കര ഡണ്ടുഗൽദേശീയപാതയിൽ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്. 


കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട്ടപ്പന വാഴവര സ്വദേശി അതുൽ സണ്ണിയാണ് മരിച്ചത്. 





 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments