എം ജി വനിതാ ബാഡ്മിന്റൺ: പാലാ സെന്റ് തോമസ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി.
വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി.
നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. സെന്റ് തോമസ് കോളേജിൽ പ്രവർത്തിച്ചുവരുന്ന ഷിബ്‌സ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലകൻ ഷിബു പി ഗോപിദാസിന്റെ കീഴിലാണ് താരങ്ങൾ പരിശീലനം നേടിവരുന്നത്. ടീം അംഗങ്ങൾ: നയനാ ബി, ആൻമരിയ സുനിൽ, ജ്വാല ജയൻ, നിയാ ബിജു
0 Comments