Yes vartha Follow up - 4
പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ നാളെയും സൂചന പണിമുടക്ക് നടത്തും...... കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും തൊഴിലാളികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ മുന്നറിയിപ്പു നൽകി....
പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പാലായിലെ സ്വകാര്യ ബസ് ജീവനക്കാർ നാളെയും സൂചന സമരം നടത്തും.
വീഡിയോ ഇവിടെ കാണാം 👇👇👇
പോലീസ് നോക്കി നിൽക്കേ ക്രൂര മർദ്ധനം അഴിച്ചുവിട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.സംഭവത്തിൽ പ്രതിഷേധിച്ച് പാലായിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
നാളെയും നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കും എന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പരിപാടികൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ തൊഴിലാളി പ്രതിനിധികളായ നന്ദൻ,ദീപു എ ദാസ്,വിപിൻ മാത്യു,ദിലീപ് കുമാർ,ബിഎംഎസ് കോട്ടയം ജില്ല ബസ്സ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ ആർ രതീഷ്,ബിഎംഎസ് പാല മേഖല സെക്രട്ടറി ആർ ശങ്കരൻകുട്ടി നിലപ്പന തുടങ്ങിയവർ സംസാരിച്ചു.
0 Comments