കോട്ടയം തെള്ളകത്തെ ലീനയുടെ മരണം കൊലപാതകം. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് കഴുത്തിൽ ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണം. ഭർത്താവ് ജോസ്(63) പോലീസ് കസ്റ്റഡിയിൽ. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.
ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്. ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി.
തുടർന്ന് പോലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
0 Comments