കാർഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യ........ കരൂരിൽ പാടത്ത് ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതറി.
കരൂർ പഞ്ചായത്തിൽ തൊണ്ടിയോടി ചെറുനിലം പാടത്ത് പാട ശേഖര സമിതിയുടെയും ആത്മ യുടെയും നേതൃത്വത്തിൽ നടത്തുന്ന നെല്ലുകൃഷിയിൽ ആധുനിക സാങ്കേതിക വിദ്യയായ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതറി.
30 കിലോ നെൽ വിത്ത് വഹിക്കാൻ ശേഷിയുള്ള ഡ്രോൺ ആണ് പാടത്ത് ഉപയോഗിച്ചത്. ഒരു മണിക്കൂറിൽ 70 ഏക്കർ സ്ഥലത്ത് വിത്ത് വിതറാൻ ഈ ഡ്രോണിന് കഴിയും. ചെറിയ വീഡിയോയും ഫോട്ടോയും എടുക്കുന്ന ഡ്രോണിനെ മാത്രം കണ്ടിട്ടുള്ള ജനങ്ങൾക്ക് വലിയ ഡ്രോൺ കൗതുകമായി. ഇടനാട് സ്കൂളിലെ കുട്ടികൾക്കും ഇത് അത്ഭുത കാഴ്ച യായിരുന്നു.
ഈ ഡ്രോൺ ഉപയോഗിച്ച് കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കുന്നതിനും നിരവധി വിധത്തിലുള്ള കാർഷിക മേഖലകളിൽ ഡ്രോണിന്റെ സേവനം ഉപയാഗപ്പെടുത്തുന്നുണ്ടന്ന് ഡ്രോൺ ഉടമ ജിബിൻ ഷാജോ നീണ്ടൂർ ഡ്രീംസ് പറഞ്ഞു.
7 ഏക്കറോളം സ്ഥലത്താണ് പരീക്ഷണഅടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള വിത്ത് നടീൽ കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജു ജോർജ് വെട്ടത്തോട്ട് അധ്യക്ഷത വഹിച്ചു. കരൂർ കൃഷി ഓഫീസർ ഫാരുദിദീൻ സ്വാഗതം ആശംസിച്ചു.
കിസ്സൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി അസിസ്റ്റന്റ് കൃഷി ഡയറക്ടർ ഡോ ബിനി ഫിലിപ്പ്, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ബീന കെ, സെന്റ് തോമസ് കോളേജ് കൃഷി ഡെപ്പോർട്ട്മെന്റ് മേധാവി ഡോ ലിനി ആലപ്പാട്ട്, പഞ്ചായത്ത് അംഗം പ്രിൻസ് അഗസ്റ്റിയൻ കുര്യത്ത്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി,ആത്മ ഓഫിസർ സൗമ്യ സദാനന്ദൻ,
പാട ശേഖര സമിതി അംഗങ്ങളായ കെ ബി സന്തോഷ്, കെ റ്റി സജി, ജോസ് പൊന്നാട്ട്, പാർട്ടീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. 15 എക്കറോളം സ്ഥലത്ത് ഇവർ വിവിധ കൃഷികൾ നടത്തുന്നുണ്ട്. ബ്രാൻഡട് ശർക്കരയായ വലവൂർ ശർക്കര ഇവർ കൃഷിചെയ്ത് വിപണനം നടത്തുന്നു
0 Comments