കേരളത്തിൽ തുലാവർഷം രണ്ടുദിവസത്തിനകം....വ്യാപക മഴയ്ക്ക് സാധ്യത

  


കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. രണ്ടുദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കും. സംസ്ഥാനമാകെ വ്യാപകമായി മഴപെയ്യും. ചിലയിടങ്ങളിൽ 20 വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. 

19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാം. ന്യൂനമർദം ശക്തിപ്രാപിക്കാൻ ഇടയുണ്ടെങ്കിലും കേരളതീരത്തുനിന്ന് അകലാനാണ് സാധ്യത. കാറ്റും ശക്തമാകും. 

കർണാടകം, കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ 17 മുതൽ 20 വരെ മീൻപിടിത്തം വിലക്കി. മഞ്ഞമുന്നറിയിപ്പ്ബു ധൻ-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം. വ്യാഴം-വെള്ളി-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments