ദീപാവലി ആഘോഷത്തിനിടെ ദുബായില്‍ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു


ദീപാവലി ആഘോഷത്തിനിടെ ദുബായില്‍ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വൈഷ്ണവ് കൃഷ്ണകുമാര്‍ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. വി.ജി കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. 

സഹോദരി വൃഷ്ടി കൃഷ്ണകുമാര്‍.നേരത്തെ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെഡ് ഓഫ് സ്‌കൂള്‍ കൗണ്‍സില്‍ ആയിരുന്നു വൈഷ്ണവ്. കൂടാതെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈഷ്ണവിന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്. 2024 ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ 97.4 ശതമാനം മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് നേടിയിരുന്നു.

മാര്‍ക്കറ്റിങ്, എന്റര്‍പ്രണര്‍ഷിപ്പ് വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വൈഷ്ണവിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. ഒട്ടേറെ കമ്പനികളില്‍ ഇന്റേര്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കിയ വൈഷ്ണവിന് സംരംഭകനാവാനായിരുന്നു ആഗ്രഹം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments