കോട്ടയം ചങ്ങനാശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വീട് ഭാഗികമായി തകർന്നു.ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകിട്ട് കാറിടിച്ചു കയറി അപകടം ഉണ്ടായത്. ക്രിസ്തുജ്യോതി സ്കൂളിലെ അധ്യാപികയുടെകാറാണ് അപകടത്തിനിടയാക്കിയത് രണ്ടുവർഷമായി അപകടത്തിൽപ്പെട്ടു കിടപ്പിലായ മകനും മറ്റൊരു മകൻ്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു.
ഇവർ മറ്റൊരു മുറിയിൽ ആയിരുന്നു.അമ്മ മകന് മരുന്നു വാങ്ങിക്കാൻ പോയതിനാലും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. അടുക്കളയിലെ സാധനങ്ങളും മുറിയുടെ ഭിത്തിയും ഉൾപ്പെടെ തകർന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്ന അധ്യാപിക നിസാര പരിക്കുകളോടെ രക്ഷപെട്ടു.





0 Comments