അപൂർവ്വ പ്രതിഭാസം; കോഴിക്കോട് കടല്‍ ഉൾവലിഞ്ഞു


കോഴിക്കോട്   സൗത്ത് ബീച്ചിന് സമീപത്ത് കടല്‍ ഉള്‍വലിഞ്ഞു. ഒന്നര കിലോമീറ്റര്‍ അകത്തേക്ക് ഉള്‍വലിഞ്ഞതായി ആളുകള്‍ പറഞ്ഞു. പെട്ടന്നുണ്ടായ മാറ്റം ബീച്ചിലെത്തിയ സന്ദര്‍ശകരെ പരിഭ്രാന്തരാക്കി.  പെട്ടന്നാണ് കടല്‍ ഉള്ളിലേക്ക് പോയതെന്ന് ആളുകള്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്ന് കച്ചവടക്കാരും പ്രതികരിച്ചു. തിരയില്ലാതെ നിശ്ചലാവസ്ഥയായ കടല്‍ കാണാനും നിരവധി പേര്‍ എത്തിയിരുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയില്‍ ആവുമെന്നും ബീച്ചിലെ കച്ചവടക്കാര്‍ പറഞ്ഞു. 



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments