വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാൾ നാളെ
ദൈവം അയച്ച കാപട്യം ഇല്ലാത്ത മനുഷ്യനായിരുന്നു കുഞ്ഞച്ചൻ എന്നും മാറ്റി നിർത്തപ്പെട്ടവരുടെ ഹൃദയങ്ങളെ ഇളക്കിമറിച്ച് അവരെ സമൂഹത്തിലേക്കും ദൈവത്തിലേക്കും കൊണ്ടുവരാൻ കുഞ്ഞച്ചന് കഴിഞ്ഞെന്നും ഷംഷദാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.
കുഞ്ഞച്ചന്റെ കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ഫാ. ഡോ. ജോസഫ് മുത്തനാട്, ഫാ. ജോൺ മണാങ്കൽ, ഫാ. ഡോ. ജോസഫ് അരിമറ്റം, ഫാ. ജോസ് തറപ്പേൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. മാത്യൂ വെള്ളായപ്പിള്ളിൽ എന്നിവർവിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
കരിസ്മാറ്റിക് പ്രേഷിത സംഗമം, സെൻറ് മർദ്ദാസ് കോൺഗ്രിഗേഷന്റെ കുഞ്ഞച്ചൻ തീർത്ഥാടനം, എസ് എം വൈ എം തീർത്ഥാടനം, തിരു സ്വരൂപ പ്രതിഷ്ഠ, പുറത്തു നമസ്കാരം, പ്രദക്ഷിണം എന്നിവയും ഭക്ത ആദരപൂർവ്വം നടന്നു.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.15 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്- ഫാ. തോമസ് വെട്ടുകാട്ടിൽ, 6.00 ന് സപ്രാ നമസ്കാരം, 6.15 ന് വി. കുർബാന, സന്ദേശം- ഫാ. ബർക്കുമാൻ കുന്നുംപുറം, 7.15 ന് വി.കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്- ഫാ. എബ്രാഹം കുഴിമുള്ളിൽ
9 ന് നേർച്ച വെഞ്ചിരിപ്പ്, 10 ന് തിരുനാൾ കുർബാന, സന്ദേശം - മാർ ജോസഫ് കല്ലറങ്ങാട്ട്. 10.30 ഡി.സി.എം.എസ്. പാലാ രൂപതാ പദയാത്ര വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്നു. 11.45 ന് പദയാത്ര സ്വീകരണം. 12 ന് തിരുനാൾ പ്രദക്ഷിണം, 1.30 ന് വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്- ഫാ. മാണി കൊഴുപ്പൻകുറ്റി, 4.30 ന് വി. കുർബാന, സന്ദേശം - ഫാ. ജോവാനി കുറുവാച്ചിറ എന്നിവയാണ് പ്രധാന പരിപാടികൾ.
തിരുനാൾ ദിനമായ ഇന്ന് രാമപുരത്ത് നിന്നും സമീപപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. മാർ സ്ലീവാ മെഡിസിറ്റി, മരിയൻ മെഡിക്കൽ സെൻറർ, ഗവ.ആശുപത്രി രാമപുരം എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യും. നേർച്ച അപ്പം വിതരണത്തിനും, കബറിടുത്തിൽ പ്രാർത്ഥിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളും 501 അംഗ വോളണ്ടിയർ സംഘവും തീർത്ഥാടന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
0 Comments